തി​രു​വ​ന​ന്ത​പു​രം: ഒ​മ്ബ​ത് മാ​സ​മാ​യി സി​നി​മാ​സ്വാ​ദ​ക​ര്‍ക്ക് അ​ന്യ​മാ​യ ബി​ഗ്സ്ക്രീ​ന്‍ കാ​ഴ്ച​ക​ള്‍ തി​രി​കെ​യെ​ത്തി​ച്ച്‌​ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍. കോ​ര്‍​പ​റേ​ഷ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി​യി​ല്‍ ഞാ​യ​റാ​ഴ്​​ച​മു​ത​ല്‍ സി​നി​മാ പ്ര​ദ​ര്‍ശ​നം ആ​രം​ഭി​ക്കും. തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം തു​ട​രു​മ്ബോ​ഴാ​ണ് കെ.​എ​സ്.​എ​ഫ്.​ഡി.​സി സി​നി​മാ പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ക്രീ​നി​ലാ​ണ് പ്ര​ദ​ര്‍ശ​നം. ഇ​ന്നു​മു​ത​ല്‍ ര​ണ്ട് മാ​സ​ത്തേ​ക്ക് വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് സി​നി​മ കാ​ണാ​ന്‍ പ്രേ​ക്ഷ​ക​ര്‍ക്ക് നി​ശാ​ഗ​ന്ധി​യി​ലെ​ത്താം.

കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും ഒ​രു​പോ​ലെ ഇ​ഷ്​​ട​മാ​യ ത്രി​ഡി ചി​ത്രം മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​നാ​ണ് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. 100 രൂ​പ​യാ​ണ് ടി​ക്ക​റ്റ് ചാ​ര്‍ജ്. കെ.​എ​സ്.​എ​ഫ്.​ഡി.​സി ഓ​ഫി​സി​ല്‍ നേ​രി​ട്ടെ​ത്തി ടി​ക്ക​റ്റ് വാ​ങ്ങ​ണം. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ നി​ശാ​ഗ​ന്ധി​യി​ലും ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ ഉ​ണ്ടാ​കും. ഒ​രാ​ഴ്ച​ത്തെ പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍​ന്നു​ള്ള പ്ര​ദ​ര്‍​ശ​നം. ആ​ളു​ണ്ടെ​ങ്കി​ല്‍ അ​ടു​ത്ത​മാ​സം വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം മി​ക​ച്ച മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. 3000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന നി​ശാ​ഗ​ന്ധി​യി​ല്‍ 200 സീ​റ്റ് മാ​ത്ര​മേ ഉ​ണ്ടാ​കൂ. ഓ​പ​ണ്‍ എ​യ​ര്‍ തി​യ​റ്റ​ര്‍ ആ​യ​തി​നാ​ല്‍ മ​റ്റ് ആ​ശ​ങ്ക വേ​ണ്ട.

ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധി​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​മാ​യി​രി​ക്കും പ്രേ​ക്ഷ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യെ​ന്ന് ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജി എ​ന്‍.​ക​രു​ണ്‍ പ​റ​ഞ്ഞു. ആ​ളു​കു​റ​വാ​ണെ​ങ്കി​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലേ പ്ര​ദ​ര്‍ശ​ന​മു​ണ്ടാ​കൂ.

LEAVE A REPLY

Please enter your comment!
Please enter your name here