ചെറിയവേഷങ്ങളിലൂടെ മുഖംകാണിച്ച് ഊമപ്പയ്യനായി നായകവേഷമണിഞ്ഞ് പിന്നെ ചിരിപ്പൂരമൊരുക്കി മലയാളികളെ രസിപ്പിച്ച് താരപദവിയിലേക്കുയര്‍ന്ന നടനാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ട് നിരവധി ഹിറ്റുകളൊരുക്കി ആ യാത്രയ്‌ക്കൊപ്പമുണ്ട്.

ഇപ്പോളിതാ സിനിമകളുടെ എണ്ണത്തില്‍ 100 തികയ്ക്കുകയാണ് ജയസൂര്യ. തന്റെ നൂറാം ചിത്രം ഒരുക്കുന്നതും സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ. ‘സണ്ണി’ എന്നാണ് ചിത്രത്തിന്റെ പേര്. എണ്ണത്തില്‍ 100 -ാം ചിത്രമാണെങ്കിലും ഹൃദയംകൊണ്ട് ആദ്യചിത്രമെന്നാണ് ജയസൂര്യ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചത്. ‘സണ്ണി’യുടെ ചിത്രീകരണം കഴിഞ്ഞദിവസം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here