പിണറായിക്ക് വന്‍ഭൂരിപക്ഷം അഭ്യര്‍ത്ഥിച്ച്, യു.ഡി.എഫിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് വി.എസ്. ധര്‍മ്മടത്ത്

0

vs achuthanadanകണ്ണൂര്‍: പിണറായിക്ക് വന്‍ഭൂരിപക്ഷം അഭ്യര്‍ത്ഥിച്ചും യു.ഡി.എഫ് സര്‍ക്കാരിലെ അഴിമതിക്കാരായ മന്ത്രിമാരെ തുറന്നുകാട്ടിയും വി.എസ്. ധര്‍മ്മടത്ത്. രാവിലെ 10.30ന് വേദിയിലെത്തിയ വി.എസിനെ നിറഞ്ഞ കൈയടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ഇന്നലെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഗൗനിക്കാതെ, പിണറായിക്ക് വന്‍ഭൂരിപക്ഷം നല്‍കണമെന്നു പറഞ്ഞുകൊണ്ടാണ് വി.എസ്. തുടങ്ങിയത്. പിന്നെ യു.ഡി.എഫിനെ ആഞ്ഞാക്രമിച്ച് തുടങ്ങി. അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്ന യു.ഡി.എഫിന്റെ പ്രകടനപത്രികയെ പരിഹസിച്ചുകൊണ്ടായിരുന്നു വി.എസ് കത്തിക്കയറിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഒരു സ്ത്രീ മന്ത്രി ഒഴികെ എല്ലാവരും അഴിമതിക്കാരാണെന്നും വി.എസ് പറഞ്ഞു.

‘… ഇന്ന് ഗസ്റ്റ് ഹൗസില്‍ നിന്ന് വരുമ്പോള്‍ പത്രം തുറന്നുനോക്കി. അതില്‍ യു.ഡി.എഫിന്റെ പത്രിക വായിക്കാനിടയായി. അതില്‍ പറയുന്നത് അഴിമതി രഹിതമായ ഒരു ഭരണമായിരിക്കും കാഴ്ചവയ്ക്കുന്നത് എന്നത്. എനിക്കുണ്ടായ ചിരിക്ക് അവസാനമുണ്ടായില്ല. അപ്പോഴാണ് ഓര്‍ത്തത് അഴിമതിക്കേസുകളിലെ പ്രതികള്‍ ആരോക്കെ. യു.ഡി.എഫിലെ അഴിമതിക്കാര്‍ ആരൊക്കെയെന്ന്. ഉമ്മന്‍ ചാണ്ടി 31 കേസ്. അടൂര്‍ പ്രകാശ്എട്ട് കേസ്, കെ.ബാബു ആറ് കേസ്, കെ.എം മാണിഎട്ട് കേസ്, രമേശ് ചെന്നിത്തലഒമ്പത്, തിരുവഞ്ചൂര്‍ 14 കേസ്, അബ്ദുറബ്ബ ്11 കേസ്, വി.എസ് ശിവകുമാര്‍10 കേസ്, മഞ്ഞളാംകുഴി അലിഎട്ട് കേസ് വി.കെ ഇബ്രാഹിംകുഞ്ഞ് എട്ട് കേസ്. ഷിബു ബേബി ജോണ്‍ഒരു കേസ്, ആര്യാടന്‍ മുഹമ്മദ്ഒരു കേസ്. ആകെ 136 കേസുകള്‍…. ‘

2920 ഏക്കര്‍ പതിച്ചുനല്‍കിയ കേസുകളിലെ പ്രതികളാണ് ഇവരെന്നും വി.എസ്. ആരോപിച്ചു. എല്‍.ഡി.എഫ് പത്രികയില്‍ ഒന്നാമത് പറയുന്നത്് വിലക്കയറ്റത്തെ സംബന്ധിച്ചാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്തി വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച പാരമ്പര്യമാണുള്ളത്. അന്ന് ഒരു കിലോ അരി 14 രൂപയ്ക്ക് നല്‍കി. അവശ്യസാധനങ്ങളായ 14 ഇനങ്ങള്‍ നിയന്ത്രണ വിലയ്ക്ക് നല്‍കി. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പ് ഉണ്ടാകുമെന്നും എല്‍.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയ്ക്കും വോട്ട് അഭ്യര്‍ത്ഥിച്ചാണ് പത്തു മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ച് വി.എസ് മടങ്ങിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here