വോട്ടര്‍മാരോട് വിജയ്‌സേതുപതിക്ക് ഒന്നേപറയാനുള്ളൂ; ”ജാതിയും മതവും പറഞ്ഞ് വരും; അവര്‍ക്കൊപ്പം നില്‍ക്കരുത്”

0

തമിഴ്‌നടന്മാരില്‍ വ്യക്തിത്വംകൊണ്ട് വ്യത്യസ്തനാണ് നടന്‍ വിജയ്‌സേതുപതി. നാടെങ്ങും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വോട്ടര്‍മാരോട് ഒരു അഭ്യര്‍ത്ഥന മാത്രമാണ് അദ്ദേഹത്തിനുള്ളത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടുചോദിച്ചെത്തുന്നവര്‍ക്കൊപ്പം നില്‍ക്കരുത്. സംസ്ഥാനം നേരിടുന്ന പ്രശ്‌നത്തിന്റെ പരിഹാരത്തിനോ ഒരു നാട്ടിലെ പ്രശ്‌നത്തിനോ വേണ്ടി വോട്ടു തേടുന്നവര്‍ക്കൊപ്പം നില്‍ക്കണം. ജാതിയും മതവും പറഞ്ഞ് വോട്ടു നേടിയവര്‍ പോലീസ് കാവലില്‍ സുരക്ഷിതരായിരിക്കുകയും വോട്ടു ചെയ്തവര്‍ കുടുങ്ങുകയും ചെയ്യുമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. വിജയ്‌സേതുപതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here