പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിലൂടെ വൈറലായതില്‍ പ്രമുഖയായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിബിതയെ ജനം കൈവിട്ടു. ഫലം പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അഭിഭാഷക കൂടിയായ വിബിത.

രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു വിബിത. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here