തുഷാര്‍ തൃശൂരില്‍ മത്സരിക്കും, വയനാട്ടില്‍ പൈലി വാത്യാട്ട്

0

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പല്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ വയനാട്ടില്‍ മത്സരിപ്പിക്കാനും ബി.ഡി.ജെ.എസ് തീരുമാനിച്ചു.

വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് മാറ്റുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് തുഷാര്‍ വെള്ളാപ്പളളി വ്യക്തമാക്കി. മത്സരിക്കുന്നതിനായി എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി വയ്ക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. പിതാവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here