അയ്യന്റെ പേരില്‍ വോട്ട്, സുരേഷ് ഗോപിയെ കുരുക്കി കമ്മിഷന്‍, ലംഘനമുണ്ടെന്ന് അധികൃതര്‍

0

തൃശൂര്‍/തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിവാദത്തില്‍. 48 മണിക്കൂറിനുളളില്‍ വിശദീകരണം നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ച് കലക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കി. കലക്ടറുടെ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുമ്പോള്‍ നടപടി ശരിയെന്നും പ്രഥമ ദൃഷ്ട്യാ ലംഥനമുണ്ടെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ടിക്കാറാം മീണയുടെ തിരിച്ചടി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ശബരിമലയുടെയും അയ്യപ്പന്റെയും പേര് സുരേഷ് ഗോപിയുടെ പ്രസിംഗത്തില്‍ കടന്നുകൂടിയത്. അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാ് താന്‍ വോട്ട് അപേക്ഷിക്കുന്നത്. ശബരിമല ച്രാരണ ആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടംബങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ്- സുരേഷ് ഗോപി പ്രസംഗിച്ചു.

പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്ന സുരേഷ ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും വിശദകീരിക്കുന്നു. അയ്യന്റെ അര്‍ത്ഥം പരിശോധിക്കണം. നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഷ്ടദേവന്റെ പേരു പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച നടപടി ജില്ലാ കലക്ടറുടെ വിവരക്കേടാണെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. അല്ലെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുളള കലക്ടറുടെ വെമ്പലോ ആണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. നടപടിയി ചര്‍ച്ച ചൂടുപിടിച്ചതോടെയാണ് കലക്ടര്‍ക്ക് പിന്തുണയുമായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രംഗത്തെത്തിയത്. നടപടി ശരിയാണെന്നും നോട്ടീസ് കൊടുക്കാനുളള അധികാരം കലക്ടര്‍ക്കുണ്ടെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here