തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണു, ശരി തരൂരിന് തലയ്ക്ക് പരുക്ക്

0

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീണു. യു.ഡി.എഫിന്റെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ തല പൊട്ടി ആറു തുന്നിക്കെട്ട്.

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി തലയില്‍ വീണത്. പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച തരൂരിനെ പിന്നീട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. തലയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ന്യൂറോ വിഭാഗത്തില്‍ തുടര്‍ പരിശോധനകള്‍ക്ക് അദ്ദേഹം വിധേയനാകും.

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് രുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.

ത്രാസ് പൊട്ടി വീണ് തരൂരിന്റെ തലയില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തേടിയ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട് .


Loading...

LEAVE A REPLY

Please enter your comment!
Please enter your name here