അമേഠിക്ക് എരിവു പകരാന്‍ ‘പച്ചമുളകു’മായി സരിത

0

ഭാവി പ്രധാനമന്ത്രി രാഹുല്‍ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിക്കാനായില്ലെങ്കിലും വിടാതെ പിടിച്ച് സരിത എസ്. നായര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ തന്നെ അവതരിച്ചിരിക്കുകയാണ് സരിത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നമാകട്ടെ ‘പച്ചമുളകും’.

കേരളത്തില്‍ എറണാകുളത്തും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ചില കേസുകളിലെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളിയത്.
എന്നാല്‍ അപ്പീല്‍ നല്‍കിയതിന്റെ രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കാന്‍ അന്ന് സരിതയ്ക്ക് കഴിഞ്ഞില്ല. അമേഠിയില്‍ ആ അബദ്ധം തിരുത്തിയതോടെയാണ് ‘പച്ചമുളക്’ ചിഹ്നമായി ലഭിച്ചത്. ഇനി സരിതക്ക് എത്ര വോട്ട് അമേഠിക്കാര്‍ നല്‍കുമെന്നേ അറിയേണ്ടൂ.

LEAVE A REPLY

Please enter your comment!
Please enter your name here