ആലത്തൂര്‍: പി.കെ. ബിജുവിനെതിരെ ആര്‍.എസ്. ശശികുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു

0

തിരുവനന്തപുരം: ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ബിജു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും തെരഞ്ഞെടുപ്പ് ചെലവിനായി പരസ്യമായി പണം സ്വീകരിച്ചതായും ആരോപിച്ച് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സിമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കു പരാതി നല്‍കി.

സിപിഎം നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍വകലാശാല ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ പി.കെ. ബിജുവിന് തെരഞ്ഞെടുപ്പ് ഡിപ്പോസിറ് തുക സര്‍വകലാശാല ജീവനക്കാര്‍ക്കുവേണ്ടി കുസാറ്റിലെയും കാര്‍ഷിക സര്‍വ കലാശാലയിലെയും ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തിന് കൈമാറുന്ന ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതായി പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും ബിജു പണം സ്വീകരിച്ചതും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു സര്‍വകലാശാല ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും ശിക്ഷാര്‍ ഹമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബിജുവിനും സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here