പത്തനംതിട്ട: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏ‌റ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി 21 വയസുകാരിയായ രേഷ്‌മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് രേഷ്‌മ മത്സരിച്ചത്. കുടുംബാംഗങ്ങളെല്ലാം കോണ്‍ഗ്രസ് ആഭിമുഖ്യമുള‌ളവരാണെങ്കിലും കുട്ടിക്കാലം മുതലേ ഇടത് ആഭിമുഖ്യമുള‌ള രേഷ്‌മ സിപിഎം സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏ‌റ്റവും കുറഞ്ഞ പ്രായപരിധി 21 വയസാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്ന നവംബര്‍ 19ന് തലേന്ന് നവംബര്‍ 18നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഓരോയിടത്തും ചെന്ന് തന്റെ ഡയറിയില്‍ കുറിച്ചെടുത്ത് അവ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയായിരുന്നു രേഷ്‌മയുടെ പ്രചാരണം. കോന്നി വി.എന്‍.എസ് കോളേജിലെ എസ്.എഫ്.ഐ അംഗമായിരുന്ന രേഷ്‌മ ഇപ്പോള്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേ‌റ്റ് അംഗമാണ്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മി‌റ്റി അംഗവുമാണ് രേഷ്‌മ.

LEAVE A REPLY

Please enter your comment!
Please enter your name here