എതിര്‍ ആശയങ്ങളെ ബി.ജെ.പി അടിച്ചമര്‍ത്തുന്നു, അമിത്ഷാ പറയുന്നതുപോലെയല്ല കേരളമെന്ന് രാഹുല്‍

0

പത്തനാപുരം: ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്ന് പത്തനാപുരത്തെ തെരച്ചെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അമിത്ഷാ പറയുന്നതുപോലെയല്ല കേരളം. ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുളളവരുമാണ് കേരളത്തിലെ ജനത. തുല്യമായ ഒരു ബന്ധത്തിന്റെ മാതൃകയാണ് കേരളം ലോകത്തോട് പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങള്‍ക്ക് വലുത് ഇവിടുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉള്‍ക്കൊള്ളുകയെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here