രാഹുല്‍ എത്തി, പത്രിക നല്‍കാന്‍ വയനാട്ടിലേക്ക്

0

വയനാട്/കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സഹോദരി പ്രീയങ്കാ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. അസമില്‍ നിന്ന് രാത്രി എട്ടിന് കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി കോഴിക്കോട് തങ്ങും.

രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്. അറൈവല്‍ മേഖലയിലെത്തി പ്രവര്‍ത്തകരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുല്‍ ഗാന്ധി വിമാനത്താവളം വിട്ടത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിലോടെ ഹെലികോപ്ടര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കലക്ടറേറ്റ് പരിസരം വരെ രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തും.

രാഹുലിന്റെ വരവിനു മുന്നോടിയായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ കോഴിക്കോട്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here