തിരുനെല്ലിയില്‍ പിതൃതര്‍പ്പണം, രാഹുല്‍ വയനാട്ടില്‍

0

കല്‍പ്പറ്റ: പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയില്‍ രാഹുല്‍ ഗാന്ധി ബലിതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തയാറാക്കിയ ഹെലിപാഡിലിറങ്ങിയ രാഹുല്‍ റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലെത്തിയത്. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് തുടങ്ങിയവ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here