ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും വയനാട്ടില്‍, തനിക്കെതിരെ സംസാരിക്കുന്ന സി.പി.എമ്മിനെതിരെ മിണ്ടില്ലെന്ന് രാഹുല്‍

0

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടറേറ്റില്‍ സഹോദരി പ്രിയങ്കയ്‌ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ മത്സരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദക്ഷിണേന്ത്യ ഒറ്റപ്പെട്ടെന്ന പ്രതീതിയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. സി.പി.എമ്മിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. സി.പി.എമ്മിന്റെ വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും. എന്നാല്‍, പ്രചാരണത്തിനിടെ സി.പി.എമ്മിനെ ഒരു വാക്കു പോലും പറയില്ലെന്നും കല്‍പ്പറ്റയില്‍ രാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു.

റോഡ് ഷോയ്ക്കിടെ, പരുക്കേറ്റ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടുത്തെത്തി അവരെ ആംബുലന്‍സിലെത്തിച്ച രാഹുലിന്റെയും പ്രീയങ്കയുടെയും നടപടിയും ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here