പരാജയഭീതിയിലാണ് രാഹുലിന്റെ പപ്പു സ്‌ട്രൈക്കെന്ന് ദേശാഭിമാനി, നോട്ടക്കുറവുണ്ടായിയെന്ന് പി.എം. മനോജ്

0

അമേഠിയില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന പിണറായി വിജയന്റെ നിലപാട് തള്ളി ദേശാഭിമാനിയുടെ മുഖപ്രസംഗം. വയനാട്ടിലെ മത്സരം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന് വിശദീകരിക്കുന്ന മുഖപ്രസംഗത്തില്‍ രാഹുലിന്റെ നടപടിയെ പപ്പു സ്‌ട്രൈക്ക് എന്നും വിശേഷിപ്പിക്കുന്നു. ലേഖനത്തിലെ പപ്പ് സ്‌ട്രൈക്ക് പ്രയോഗത്തിനെതിരെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയതിനു പിന്നാലെ നോട്ടക്കുറവ് സമ്മതിച്ച് ദേശാഭിമാനി റസിഡന്റ് പി.എം. മനോജും രംഗത്തെത്തി.

ബി.ജെ.പിയെ അവരുടെ തട്ടകത്തില്‍ നേരിടാതെ ഒളിപ്പോടുന്ന രാഹുല്‍ പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. രാഹുലിനെതിരെയുള്ള കുറ്റങ്ങള്‍ നിരത്തിയാണ് എഡിറ്റോറിയല്‍ കടന്നാക്രമിക്കുന്നത്. സി.പി.എം അടക്കം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന പിണറായി വിജയന്റെ ഇന്നലത്തെ നിലപാടും തള്ളിയ ദേശാഭിമാനി, പരാജയഭീതി കൊണ്ടാണ് രാഹുല്‍ വയനാട്ടിലെത്തുന്നതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here