പ്രസംഗിക്കുന്നതിനിടെ ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു

0

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ആര്‍.ബാലകൃഷ്പിള്ള വേദിയിൽ കുഴഞ്ഞു വീണു. കൊല്ലം അഞ്ചലിനടുത്ത് കോട്ടുക്കല്ലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ബാലകൃഷ്ണപിള്ള കുഴ‍ഞ്ഞ് വീണത്. വേദിയിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു.

ബാലകൃഷ്ണപിള്ള കുഴ‍ഞ്ഞു വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ രംഗത്തെത്തി.   


Loading...

LEAVE A REPLY

Please enter your comment!
Please enter your name here