രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും ? പ്രഖ്യാപനം ഉടന്‍

0

പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. കേരള ഘടകത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. രാഹുല്‍ മത്സരിക്കാന്‍ തയാറായാല്‍ ടി. സിദ്ദിഖ് പിന്മാറുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ.പി.സി.സി. ആവശ്യപ്പെട്ടകാര്യം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ ചാണ്ടിയാണ് സ്ഥിരീകരിച്ചത്. നിലവില്‍ സ്ഥാനാര്‍ത്ഥിയായ സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here