ട്വിസ്റ്റ്: രാഹുലെത്തിയാന്‍ നേരിടാന്‍ ദേശീയ നേതാവ് വരും, ഇടതും വിയര്‍ക്കും

0

തിരുവനന്തപുരം: അങ്കം വെട്ടാന്‍ മുന്നണികള്‍ കരുതിവെച്ച ആയുധങ്ങള്‍ പോരെന്ന സ്ഥിതി. പുതിയവ റെഡിയാകണമെങ്കില്‍ വയനാട്ടില്‍ തീരുമാനം വരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ മേല്‍ക്കൈ കേരളത്തില്‍ മാത്രമല്ല ദക്ഷിനേന്ത്യയില്‍ മുഴുവന്‍ ലഭിക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രചാരണത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ഗുണം എല്ലാ മണ്ഡലങ്ങളിലും പ്രയോജനപ്പെടുത്താനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മെനഞ്ഞു തുടങ്ങി.

രാഹുല്‍ വയനാട്ടിലെത്തിയാല്‍ നോക്കി നില്‍ക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ദക്ഷിണേന്ത്യയില്‍ സീറ്റൊരുക്കുന്നതിനൊപ്പം വയനാട്ടില്‍ ദേശീയ നേതാവിനെ മത്സരിപ്പിക്കാനുമുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ വയനാട്ടിലെത്തിയാല്‍ ബി.ഡി.ജെ.എസില്‍ നിന്ന് സീറ്റ് ബി.ജെ.പി ഏറ്റെടുക്കും. ഇതിനുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.

ദേശീയതലത്തില്‍ ഇടതു കോണ്‍ഗ്രസ് നീക്കുപോക്കിനെ ശക്തമായി എതിര്‍ത്ത സി.പി.എമ്മിന്റെ കേരള നേതാക്കള്‍ക്ക് ഓര്‍ക്കാപ്പുറത്തു കിട്ടുന്ന അടിയായി കൂടി രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മാറും. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നതോടെ, ശത്രു ആരാണെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ സി.പി.എം ഉയര്‍ത്തുന്നത്. കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങള്‍ക്ക് ഒരുപോലെ ശത്രുക്കളാണെന്ന് മറുപടിയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പോരാട്ടം കടുപ്പിക്കുന്നതോടെ, പോരാട്ടവീര്യം അതിനൊത്തുയര്‍ത്താന്‍ എല്‍.ഡി.എഫിന് ഏറെ വിയര്‍ക്കേണ്ടി വരും. ഇതിനായി പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here