ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടി, വിവാദപരാമര്‍ശങ്ങളുമായി മോദി രംഗത്ത്

0

മുംബൈ: വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമായി. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണെന്നും ഹിന്ദുക്കളെ ഭയക്കുന്നതുകൊണ്ടാണ് ഹിന്ദുക്കള്‍ ന്യുനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് മഹാരാഷ്ട്രയിലെ വര്‍ധയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പ്രസംഗിച്ചത്.

ഹിന്ദുത്വതീവ്രവാദം എന്ന വാദം കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്. ഇത് രാജ്യത്തിന് നാണക്കേടാണ്. ഹിന്ദുക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു സംഭവംപോലും നിങ്ങള്‍ക്ക് കാണിച്ചുതരാനാവില്ലെന്നും മോദി പ്രസംഗിച്ചു. മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here