മണിയെ നിറത്തോട് ഉപമിച്ച പീതാംബര കുറുപ്പ് കുരുക്കില്‍

0

തിരുവനന്തപുരം: മന്ത്രി എം.എം. മണിയെ പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയെന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറിപ്പ് വിവാദത്തില്‍.

ആറ്റിങ്ങല്‍ ലോക്‌സഭാ സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനായിരുന്നു വേദി. ഡാമുകള്‍ ഒന്നിച്ചു തുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം. മണിയാണെന്ന് സമര്‍ഥിക്കാനുള്ള ശ്രമത്തിലായിരുന്നു കുറുപ്പ്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ പരാമര്‍ശിച്ച കെ.ടി. ജലിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റു വിവാദം തുടരുന്നതിനിടെയാണ്, കുറുപ്പും പുലിവാലു പിടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here