വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളും, സമദൂരം തുടരുമെന്ന് എന്‍.എസ്.എസ്.

0

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തുടരുമെന്നും വിശ്വാസസമൂഹത്തോടൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി സര്‍വീസിന്റെ മുഖപ്രസംഗം.

സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായിട്ടില്ല. കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയമായിട്ടുള്ളതെന്ന് എന്‍.എസ്.എസ് പറയുന്നു. രാഷ്ട്രീയ വിജയം കൊയ്യാനുള്ള സമരമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല വിഷയത്തെ കണ്ടത്. ശബരിമലയും വിശ്വാസസംരക്ഷണവും തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ എല്ലാ മുന്നണികളും വിഷയമാക്കുമ്പോള്‍ വിശ്വാസസംരക്ഷണത്തിന്റെ പേതില്‍ ഇവരില്‍ ആര്‍ക്കാണ് വോട്ടുചോദിക്കാന്‍ അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് ജാതി-മത-രാഷ്ട്ര ഭേദമന്യോയുള്ള വിശ്വാസി സമൂഹമാമെന്ന് മുഖപ്രസംഗം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here