വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ ഒരു അവസരം കൂടി തരൂ: മോദി

0

പാട്‌ന: വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ ഒരു തവണ കൂടി അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ലെന്ന് ബീഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള റാലിയില്‍ മോദി പറഞ്ഞു.

70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിക്കാത്തപ്പോള്‍ വെറും അഞ്ചു വര്‍ഷം ഭരിച്ച തനിക്കെങ്ങനെ അത് സാധിക്കുമെന്ന് മോദി ചോദിച്ചു.

ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ചെയ്യാനുള്ള സാമര്‍ഥ്യവുമുണ്ട്. അതിനു തുടര്‍ച്ചയായ ശ്രമം ആവശ്യമാണ്. അതിനു നിങ്ങളുടെ അനുഗ്രഹം ആവശ്യമാണെന്നു പറഞ്ഞ മോദി കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തേയും രൂക്ഷമായി തന്നെ കടന്നാക്രമിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here