കേരളം വിധിയെഴുതി. 77.67 ശതമാനം പോളിംഗ്

0

തിരുവനന്തപുരം: കേരളം വിധിയെഴുതി. 77.67 ശതമാനം വോട്ടു രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്ക്. അവസാന മണിക്കൂറിലും വലിയ ക്യൂവാണ് പല പോളിംഗ് സ്‌റ്റേഷനിലും ഉണ്ടായിരുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 70 കടന്നപ്പോള്‍ എട്ടു മണ്ഡലങ്ങള്‍ 80 ശതമാനം പിന്നിട്ടിട്ടുണ്ട്. കനത്ത ചൂടിനിടെ, വോട്ടിംഗിനെത്തിയ ഒമ്പതു പേര്‍ കുഴഞ്ഞു വീണു മരണമടഞ്ഞു.

2014 ല്‍ 70.02 ശതമാനവും 2009ല്‍ 73.37 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് 2014ലെ 68.69 ശതമാനം ഇക്കറി ഉയര്‍ന്നത് 73.37 ലേക്കാണ്. പത്തനംതിട്ടയില്‍ 66.02 ല്‍ നിന്ന് 74.04 ലെത്തി. വയനാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ഇക്കുറി (80.01 ആണ് വോട്ടിംഗ്).

  • സംസ്ഥാനത്തെ പോരാട്ടത്തിന്റെ വാശി വ്യക്തമാക്കി ഉച്ചയ്ക്കു മുമ്പുതന്നെ അതിശക്തമായ പോളിംഗ്. ഉച്ചവരെ 42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.
  • വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ വില്ലനാകുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. വ്യാപകമായി തകരാറാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവളത്തും ചേര്‍ത്തലയിലും വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.

തിരുവനന്തപുരം: കേരളം വിധി എഴുതുന്നു. രാഷ്്ട്രീയ സാമുദായിക നേതാക്കന്‍മാര്‍, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി.

രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പ് മോക് പോള്‍ നടത്തി വോട്ടിംഗ് മെഷീനുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കി. ചില ബൂത്തുകളില്‍ മെഷീനുകളിലെ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ മാറ്റി സ്ഥാപിച്ചശേഷമാണ് വോട്ടിംഗ് തുടങ്ങിയത്.

13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18.85 കോടിയിലേറെ വോട്ടര്‍മാരാണ് 117 മണ്ഡലങ്ങളില്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. കേരളം, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും ഇന്നാണ് ജനവിധി. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗാന്ധി നഗറില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ജനവിധി തേടുന്നത് മൂന്നാം ഘട്ടത്തിലാണ്. മാവോയിസ്റ്റ്് ഭീഷണിയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here