ലോക്‌സഭ: ആന്ധ്രയില്‍ സംഘര്‍ഷം, 2 മരണം

0

Updating…

  • വോട്ടെടുപ്പിനിടെ ആന്ധ്രാ പ്രദേശിന്റെ പല സ്ഥലങ്ങളിലും സംഘര്‍ഷം. അനന്തപുരിയിലെ മീരാപുരം ഗ്രാമത്തില്‍ ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടി.ഡി.പി പ്രവര്‍ത്തകനായ സിദ്ധഭാസ്‌കര്‍, വൈ.എസ്.ആര്‍. കോണ്‍ണ്‍്രഗ്രസ് പ്രവര്‍ത്തകന്‍ പുള്ളറെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഡല്‍ഹി: 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ തന്നെ് പ്രമുഖര്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ ബൂത്തുകളില്‍ എത്തി.

ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും വ്യാഴാഴ്ചയാണ്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്,, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ എന്നി സംസ്ഥാനങ്ങളിലെ മുഴുവല്‍ ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് ആദ്യഘട്ടത്തിലാണ്. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here