‘അടി തീര്‍ന്നില്ല’: പത്തനംതിട്ട ഒഴിച്ചിട്ട് ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക, മോദി വാരണാസിയില്‍

0

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലും അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിലും മത്സരിക്കും. പത്തനംതിട്ട ഒഴികെയുള്ള കേരളത്തിലെ മറ്റു മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളും 182 പേരുടെ ലിറ്റിലുണ്ട്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം മണ്ഡലത്തില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ നിന്നും ജനവിധി തേടും.

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍:

കാസര്‍കോട്- രവീശ തന്ത്രി
കണ്ണൂര്‍- സി.കെ. പത്മനാഭന്‍
വടകര- വി.കെ. സജീവന്‍
കോഴിക്കോട്- കെ.പി. പ്രകാശ് ബാബു
മലപ്പുറം- ഉണ്ണികൃഷ്ണന്‍
പൊന്നാനി- വി.ടി. രമ
പാലക്കാട്- സി. കൃഷ്ണകുമാര്‍
ചാലക്കുടി- എ.എന്‍. രാധാകൃഷ്ണന്‍
എറണാകുളം- അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ- കെ.എസ്. രാധാകൃഷ്ണന്‍
കൊല്ലം- കെ.വി. സാബു.
ആറ്റിങ്ങല്‍- ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍


Loading...

LEAVE A REPLY

Please enter your comment!
Please enter your name here