എക്‌സിറ്റ് പോളുകള്‍ എന്‍.ഡി.എയ്ക്ക് അനുകൂലം, കേരളത്തില്‍ യു.ഡി.എഫ്, ബി.ജെ.പി അക്കൗണ്ട് തുറക്കും

0

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അനുകൂലമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും യു.ഡി.എഫിന് വന്‍മുന്നേറ്റമുണ്ടാകുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

നരേന്ദ്രമോദി തന്നെ അധികാരത്തില്‍ തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ടൈംസ് നൗ- വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് എന്‍.ഡി.എയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യു.പി.എ 132 സീറ്റും മറ്റുള്ളവര്‍ 104 സീറ്റുകളും നേടുമെന്നുമാണ് പ്രവചനം. റിപ്പബ്ലിക് സീവോട്ടര്‍ സര്‍വേ പ്രകാരം എന്‍.ഡി.എ 287 സീറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ യു.പി.എ 129 ഉം മറ്റുള്ളവര്‍ 127 സീറ്റുകളും സ്വന്തമാക്കും. ന്യൂസ് എക്‌സ് 298 സീറ്റ് എന്‍.ഡി.എയ്ക്ക് പ്രവചിക്കുന്നുണ്ട്.

ഹിന്ദി ഹൃദയഭൂമിയില്‍ എന്‍.ഡി.എയ്ക്ക് കാര്യമായ കോട്ടം തട്ടില്ലെന്നാണ് എക്‌സിറ്റ് ഫലങ്ങള്‍ ഏകസ്വരത്തില്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫ് മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകളും എന്‍.ഡി.എ പൂജ്യം മുതല്‍ മൂന്നുവരെ സീറ്റുകളും നേടാം. കേരളത്തില്‍ സീറ്റു കുറയുന്നതിനൊപ്പം ബംഗാളില്‍ സി.പി.എം ഒരു സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേകള്‍ പറയുന്നു. അതേസമയം, ചുരുക്കം ചില സര്‍വേകള്‍ കേരളത്തില്‍ ഇടതു മുന്നണിക്ക് മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here