തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫലം വന്നാല്‍ ഏതുകാലത്തും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഒരേയൊരു വസ്തുവേ ഉള്ളൂ. അത് പ്രിയപ്പെട്ട മധുര പലഹാരമായ ലഡുവാണ്. ഒരു പരസ്യവാചകത്തില്നിന്ന് ‘മനസ്സില്‍ ലഡു പൊട്ടി’ എന്ന ചൊല്ലുതന്നെ മലയാളികളുടെ മനസ്സില്‍ പിറവിയെടുത്തു. തെരഞ്ഞെടുപ്പുഫലം വരുേമ്ബാള്‍ പലരുെടയും മനസ്സില്‍ ലഡു പൊട്ടുകതന്നെ ചെയ്യും.
തങ്ങളുടെ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് കരുതി ലഡുവും പടക്കവും വാങ്ങിവെച്ചവര്‍ നിരാശരാകുന്ന സംഭവങ്ങളും പതിവാണ്. അങ്ങനെ വരുേമ്ബാള്‍ അപ്രതീക്ഷിത വിജയം നേടിയ സ്ഥാനാര്‍ഥികളുടെ ആളുകള്‍ രഹസ്യമായി ചെന്ന് അവ വാങ്ങുന്നതും അപൂര്‍വമായെങ്കിലും സംഭവിച്ചിട്ടുണ്ട്. മിക്ക ബേക്കറികളും ഇതിനകം ഇലക്ഷന് സ്പെഷല്‍ ലഡു നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൂക്കത്തിനാണ് വില. ശരാശരി 150 രൂപയാണ് കിലോക്ക് വില.
ഇത്തവണ ഓറഞ്ച്, പച്ച, മഞ്ഞ നിറങ്ങളിലുള്ള കേക്കുകളാണ് തെരഞ്ഞെടുപ്പ് പ്രമാണിച്ച് ന്യൂ ഗുജറാത്തി സ്വീറ്റ്സ് ഉടമ ഹരിക്കുട്ടന് തയാറാക്കിയിരിക്കുന്നത്. കിലോക്ക് 160 രൂപയാണ് വില. മിക്കവരും ലഡുതന്നെയാണ് തെരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ 140 രൂപയുടെ ജിലേബിക്കാണ് മുന്‍തൂക്കം. ഇത് രണ്ടും തീര്‍ന്നാല്‍ ഹല്‍വയും മൈസൂര്‍ പാക്കുമൊക്കെയുണ്ട്. ഇതൊന്നും പോരെങ്കില്‍ ഗഗനും ദില്ക്കുഷുമൊക്കെകൊണ്ട് തൃപ്തിപ്പെടാന്‍ തയാറാണ് അണികള്‍.