ഇതാണ് കുമ്മനം; വാചകമടിയല്ല; പ്രവര്‍ത്തിയിലാണ് കാര്യം

0

തെരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളികള്‍ കടുത്ത വര്‍ഗീയവാദിയെന്ന് മുദ്രകുത്തി അധിക്ഷേപിച്ചിട്ടും സോഷ്യല്‍മീഡിയായില്‍ സൈബര്‍ സഖാക്കളുടെ നിരന്തര ആക്രമണങ്ങള്‍ ഉണ്ടായിട്ടും ട്രോളന്മാരുടെ ‘കത്തി’ക്ക് ഇരയായിട്ടും കുമ്മനം രാജശേഖരന്‍ അവയെല്ലാം ചിരിയോടെയാണ് നേരിട്ടത്. 

നല്ല വാക്കുകള്‍ പറയുക, നല്ലതിനെ അംഗീകരിക്കുക എന്നത് അവരവരുടെ സംസ്‌കാരത്തിന്റെ ഭാഗമെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. പ്രകൃതി സംരക്ഷണമെന്നൊക്കെ വായിട്ടലച്ചിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്‌ളക്‌സുകളും അടിച്ചുകൂട്ടി കേരളത്തെ മാലിന്യക്കൂമ്പാരത്തിലാക്കിയാണ് ഈ തെരഞ്ഞെടുപ്പും കടന്നുപോകുന്നത്.

അവിടെയും വ്യത്യസ്തനായി തന്റെ കര്‍മ്മം നിര്‍വ്വഹിക്കുകയാണ് കുമ്മനം. പ്രചരണവേളയില്‍ പലരും നല്‍കിയ ഷാളുകളിലൊന്നുപോലും കുമ്മനം കളഞ്ഞിട്ടില്ലെന്ന് അറിയുമ്പോഴാണ് നമ്മള്‍ ഞെട്ടുന്നത്.

അവയെല്ലാം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സഞ്ചി, തലയിണ എന്നിവയാക്കി മാറ്റാനാണ് ശ്രമം. ഫ്‌ളക്‌സുകള്‍ ഗ്രോബാഗാക്കുമെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രകൃതി സൗഹൃദ ജീവിതരീതി പ്രസംഗത്തിലല്ല പ്രവൃത്തിയിലാണെന്ന് തെളിക്കുകയാണ് കുമ്മനം.

LEAVE A REPLY

Please enter your comment!
Please enter your name here