താമര തെളിയുന്നു; കൈപ്പത്തി പകരം… പരാതി തള്ളി കലക്ടര്‍, കേസെടുത്തു

0

തിരുവനന്തപുരം: കോവളത്തെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നത്തില്‍ തെളിയുന്നൂവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. എഴുപതോളംപേര്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയശേഷമാണ് ഇക്കാര്യം യു.ഡി.എഫിന്റെ ശ്രദ്ധയില്‍പെട്ടത്. അവര്‍ പരാതിപ്പെട്ടതോടെ വോട്ടിങ് നിര്‍ത്തിവച്ചു. അതീവഗുരുതരമായ ആരോപണം ഉയര്‍ന്നതോടെയാണ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ ഡോ. കെ. വാസുകി ഇക്കാര്യം നിഷേധിച്ചത്. ചേര്‍ത്തലയിലും സമാന പരാതി ഉയര്‍ന്നിട്ടുണ്ട്.

ഒരാള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുമെന്ന പ്രചരണം വ്യാജമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയതായും അവര്‍ അറിയിച്ചു. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്താകമാനം വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ സംഭവിച്ചതോടെ പലയിടത്തും വോട്ടിങ് വൈകിയാണ് ആരംഭിച്ചത്. കൊല്ലത്ത് കള്ളവോട്ട് നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

മെഷീന്‍ തകരാറെന്ന് വ്യാജ പരാതിയാണ് ലഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ക്കെതിരെ കേസെടുത്തു. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ എബിനാണ് വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതിയുന്നയിച്ചത്. പരാതി തെളിയിക്കാനാകാതെ വന്നതോടെയാണ് ഇയാള്‍ക്കെതിരെ കേസ്് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here