പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ പ്രതീക്ഷ കൈവിട്ടോ?

0

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി 21 ദിനങ്ങള്‍കൂടിയുണ്ട്. ആദ്യഘട്ട ജയപരാജയ കണക്കെടുപ്പുകള്‍ ഒരുപരിധിവരെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തിക്കഴിഞ്ഞു. എല്ലാ സീറ്റിലും വിജയം പ്രഖ്യാപിക്കുന്ന വിലയിരുത്തലുകള്‍ നടത്തുമെങ്കിലും പ്രധാനനേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് ഏകദേശരൂപം പൊതുജനത്തിന് വായിച്ചെടുക്കാം.

ബി.ജെ.പി. ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ് വിജയ പ്രതീക്ഷയര്‍പ്പിക്കുന്നത്. പത്തനംതിട്ടയും തിരുവനന്തപുരവും. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച അഭിപ്രായവും ഇക്കാര്യം സ്ഥിതീകരിക്കുന്നുണ്ട്.

ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാകണമെന്നില്ലെന്നും ജയപരാജയങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അമിതാവേശമോ നിരാശയോ ഉണ്ടായിക്കൂടെന്ന ഉത്തമബോധ്യമുണ്ടെന്നും അദ്ദേഹം കുറിച്ചു. 89 വോട്ടുകള്‍ക്ക് ചതിയിലൂടെ തന്നെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയ കാര്യവും കെ.സുരേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

തോറ്റാലും ജയിച്ചാലും പത്തനംതിട്ട മണ്ഡലത്തിലെ പ്രചരണരംഗത്ത് ഏറ്റവും ആവേശം പടര്‍ത്തിയ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനായിരുന്നു. ആബാലവൃദ്ധമടുങ്ങുന്ന ആയിരങ്ങളാണ് കെ.സുരേന്ദ്രനെ വരവേല്‍ക്കാന്‍ കാത്തുനിന്നിരുന്നതും.

എന്തുവിലകൊടുത്തും സുരേന്ദ്രന്റെ വിജയം തടയുക എന്നത് ഇടതുമുന്നണിയുടെ പരസ്യമായ രഹസ്യ അജന്‍ഡയുമായിരുന്നു. അവസാനലാപ്പില്‍ ലഭിച്ച പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന്റെ സമ്പൂര്‍ണ്ണ പിന്‍തുണ കൂടി ഗുണകരമായി വന്നിട്ടുണ്ടെങ്കില്‍ മാത്രമേ കെ.സുരേന്ദ്രന് ചതിപ്രയോഗങ്ങള്‍ മറികടക്കാനാകൂ. ഒപ്പം ഇടത്‌വലത് മുന്നണികളിലെ പരമ്പരാഗത ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ നല്ലനിലയില്‍ തന്നെ സുരേന്ദ്രനകൂലമായി മറിയണം.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


ജയാപജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ല. വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്.

ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിര്‍ന്ന പ്രവര്‍ത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ് ഞാന്‍ പത്തനം തിട്ടയില്‍ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ…..

LEAVE A REPLY

Please enter your comment!
Please enter your name here