കമ്മിഷന്‍ തീരുമാനിച്ചു, ആദ്യം യന്ത്രം, പിന്നീട് വിവിപാറ്റ് എണ്ണും

0

ഡല്‍ഹി: വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ആദ്യം വിവി പാറ്റ് എണ്ണിയാല്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ആദ്യം വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. അതിനുശേഷം ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് പോളിംഗ് സ്‌റ്റേഷനുകളിലെ രസീതുകള്‍ എണ്ണുകയുള്ളൂവെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here