വെള്ളാപ്പള്ളിയെ വിമര്‍ശിച്ചു, സുധീരന്റെ പത്രസമ്മേളനത്തില്‍നിന്ന് ഡി. സുഗതന്‍ ഇറങ്ങിപ്പോയി

0

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതിഷ്ടപ്പെടാതെ വി.എം. സുധീരന്റെ പത്രസമ്മേളനത്തില്‍ നിന്നും മുന്‍ എം.എല്‍.എ ഡി. സുഗതന്‍ ഇറങ്ങിപ്പോയി. വെളളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്ത് താനിരിക്കേണ്ട കാര്യമില്ലെന്ന് എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സുഗതന്‍ വ്യക്തമാക്കി.

സി.പി.എം- ബി.ജെ.പി ബന്ധത്തിലെ കണ്ണിയാണ് വെള്ളാപ്പള്ളി നടേശനെന്നാണ് വി.എം. സുധീരന്‍ പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചത്. പിന്നാലെ നടന്ന ഡി.സി.സി യോഗത്തിലും സുധീരന്‍ നിലപാട് ആവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറങ്ങിപ്പോക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here