ബംഗാളില്‍ കമ്മിഷന്റെ അസാധാരണ ഇടപെടല്‍, പരസ്യപ്രചാരണ സമയം വെട്ടിക്കുറച്ചു

0

ഡല്‍ഹി: ബി.ജെ.പിയും തൃണമുലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ബംഗാളില്‍ അസാധാരണ ഇടപെടല്‍ നടത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. മേയ് 19നു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനുള്ള സമയം വ്യാഴാഴ്ചവരെയായി വെട്ടിക്കുറയ്ക്കുകയും രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ഒമ്പതു മണ്ഡലങ്ങളിലും വ്യാഴാഴ്ച രാത്രി പത്തു മണിക്കുശേഷം പ്രചാരണം നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറിയെ മാറ്റി വകുപ്പിന്റെ ചുമതല ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഒരു എ.ഡി.ജി.പിയോട് നാളെ രാവിലെ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഭരണഘടനയിലെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് കമ്മിഷന്റെ നടപടി. അക്രമണങ്ങളുടെ പേരില്‍ ഇരുപാര്‍ട്ടികളും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കമ്മിഷന്റെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here