ദേശീയ നേതാക്കള്‍ എത്തുന്നു; തേരോട്ടം ഉടന്‍

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് കാഠിന്യം കൂട്ടി ദേശീയ നേതാക്കള്‍ എത്തുന്നു. എല്ലാ മുന്നണിയുടെയും പ്രമുഖര്‍ വരുന്ന ആഴ്ചയില്‍ കേരളത്തിലെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങി നേതാക്കളുടെ നീണ്ട പട്ടികയാണ് എന്‍.ഡി.എ തയാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സിപിഎം നേതാക്കള്‍ സീതാറാം യെച്ചൂരി, പ്രകാശ്കാരാട്ട് മണിക് സര്‍ക്കാര്‍ തുടങ്ങിയവരും എത്തുന്നവരുടെ പട്ടികയിലുണ്ട്.

ആറു ജില്ലകളില്‍ പ്രചരണത്തിനായി നരേന്ദ്രമോഡി മേയ് ആറിന് എത്തുമെന്നാണ് ഇപ്പോഴത്തെ ധാരണ. 12 ജില്ലകളില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ സഞ്ചരിക്കും. തൃശൂരും തിരുവനന്തപുരത്തുമാണ് സോണിയാഗാന്ധി എത്തുന്നത്.
അടുത്ത മാസം 12 ന് എത്തുന്ന രാഹുല്‍ഗാന്ധി ഒട്ടേറെ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. എ കെ ആന്റണി രണ്ടാഴ്ച കേരളത്തില്‍ തേരു തെളിക്കും. ഗുലാംനബി ആസാദ് ഉള്‍പ്പെടെ ഏകദേശം 40 ലധികം നേതാക്കളെയാണ് കോണ്‍ഗ്രസ് പ്രചരണത്തിനായി സംസ്ഥാനത്ത് ഇറക്കുന്നത്.

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ബൃന്ദാകാരാട്ടും ത്രിപുരാമുഖ്യമന്ത്രി മണിക് സര്‍ക്കാരും കനയ്യാകുമാര്‍ വരെ ഇടതു സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി എത്തുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here