ആര്‍.എം.പി ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

0

കോഴിക്കോട് : റെവല്യൂഷണറി മാര്‍സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ വടകരയില്‍ ജനവിധി തേടും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് സംഘടനാ സംവിധാനമില്ലാത്തതിനാല്‍ മത്സരിക്കില്ലെന്നും  അവിടെ സ്വതന്ത്രനെ പിന്തുണയ്ക്കുമെന്നും ആര്‍.എം.പി അറിയിച്ചു.

വടകര-കെ.കെ രമ, ബാലുശേരി-കെ.പി ശിവന്‍, കുന്ദമംഗലം-കെ.പി പ്രകാശന്‍, താനൂര്‍-എന്‍ രാമകൃഷ്ണന്‍, കടുത്തുരുത്തി-രാജീവ് കിടങ്ങൂര്‍, പുതുക്കാട്-സി.വി വിജയന്‍, നേമം-കെ.കെ ഭാസ്‌കരന്‍ എന്നിങ്ങനെയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here