തിരുവനന്തപുരം: എല്ലാ വിടുകളിലും കുടിവെള്ളം, വൈദ്യുതി, വയോജനങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി, അങ്കണവാടികൾ ശക്തിപ്പെടുത്തും… ഓരോ തദ്ദേശസ്ഥാപനത്തിനും പ്രഖ്യാപിക്കുന്ന പ്രകടന പത്രികയിലെ പൊതുവായ നിർദേശങ്ങൾ അടങ്ങുന്ന സമീപന രേഖ ഇടതു മുന്നണി സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ചു.

മികച്ച സേവനവും ക്ഷേമവും ഉറപ്പുവരുത്തുക എന്നതായിരിക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പൊതുസമീപനം. മെന്ന് കൺവീനർ വൈക്കം വിശ്വൻ.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വെവ്വേറെ പ്രകടനപത്രികകളാണ് എൽ.ഡി.എഫ്. മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനുള്ള മാതൃകയായിട്ടാണ് സംസ്ഥാനതലത്തിൽ എൽ.ഡി.എഫ് ഒരു പൊതു സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സർക്കാർസ്ഥാപനങ്ങളിലും സ്‌കൂളുകളിലും വൈ ഫൈ സംവിധാനം ഏർപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സംവിധാനം നടപ്പാക്കും.

എല്ലാവർക്കും ചികിത്സ ഉറപ്പുവരുത്താൻ ഇടപെടും. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സംവിധാനം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വ്യാപകമാക്കും. ലൈബ്രറികൾക്കും കമ്പ്യൂട്ടർ സംവിധാനം ഉറപ്പ് വരുത്തും. പഠന പ്രവർത്തനം മെച്ചപ്പെടുത്താൻ പരിപാടികൾ ആരംഭിക്കും.

വനിതാ ഘടക പദ്ധതികളിൽ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്താനുതകുന്ന പദ്ധതികൾ ഉൾപ്പെടുത്തും. ജനശ്രീ പോലുള്ള സംവിധാനങ്ങൾക്കായി കുടുംബശ്രീയെ തകർക്കുന്ന നയത്തിനെതിരെ നിലപാടെടുക്കും. സംഘകൃഷിക്ക് പലിശരഹിത വായ്പയും കൃഷിഭൂമിയും ലഭ്യമാക്കാൻ ഇടപെടും.

സംസ്ഥാനഫണ്ട് കൂടി സമന്വയിപ്പിച്ച് തൊഴിലുറപ്പുകാർക്ക് 100 ദിവസത്തെ പണി ഉറപ്പുവരുത്തും. പട്ടികജാതി, വർഗ ക്ഷേമത്തിനായി സവിശേഷമായി ഇടപെടും.

ഗ്രീൻസ്‌പോട്ടുകൾ അല്ലെങ്കിൽ പാർക്കുകൾ, കളിസ്ഥലങ്ങൾ, പൊതുയോഗ മൈതാനങ്ങൾ എന്നിവ നഗരങ്ങളിൽ ഉറപ്പുവരുത്തും. നഗരങ്ങളിലെ കാലപ്പഴക്കംചെന്ന പൈപ്പുകളെല്ലാം പുനഃസ്ഥാപിച്ച് നല്ല കുടിവെള്ളം ഉറപ്പുവരുത്തും. വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്‌കരണം നടപ്പാക്കും.

എല്ലാവീട്ടിലും വിഷമില്ലാത്ത പച്ചക്കറികൃഷിക്കായി ജനകീയ കാമ്പയിൻ സംഘടിപ്പിക്കുമെന്നും സമീപന രേഖയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here