സ്‌കൂള്‍ കലോത്സവം നടത്തും, ആഘോഷങ്ങളൊഴിവാക്കും

0

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തി. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.
കലോത്സവം ഏതു രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാന്വല്‍ പരിഷ്‌കരണ സമിതി യോഗത്തിനുശേഷമാകും ഉത്തരവ് ഇറക്കുക. കലോത്സവം റദ്ദാക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here