ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ ആറു റാങ്കുകളില്‍ അഞ്ചും വനിതകളാണ്. ശുഭംകുമാര്‍ ഒന്നാം റാങ്കും ജാഗൃതി അവസ്തി രണ്ടും അങ്കിത ജയിന് മൂന്നും റാങ്ക് സ്വന്തമാക്കി. തൃശൂര്‍ സ്വദേശിയായ കെ. മീര ആറാം റാങ്ക് നേടി. മലയാളികളായ മിഥുന് പ്രോംരാജ് പന്ത്രണ്ടും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. ആകെ 761 പേരാണ് സിവില്‍ സര്‍വീസ് യോഗ്യത നേടിയത്.