വിനോദയാത്രകൾ മൂന്നു ദിവസം വരെ മാത്രം, രാത്രി യാത്രകൾ വിലക്കി പുതിയ മാനദണ്ഡം

തിരുവനന്തപുരം | സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രകൾ പരമാവധി മൂന്നു ദിവസമായി പരിമിതപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡം പുറത്തിറക്കി. വിനോദയാത്രകള്‍ രാത്രി 10 മണിക്കും പുലര്‍ച്ചെ അഞ്ചു മണിക്കും ഇടയിലുള്ള സമയത്ത് പാടില്ലെന്നാണ് വിനോദയാത്രകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുതുക്കിയിറക്കിയ മാനദണ്ഡങ്ങളിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശം.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങൾ പുതുക്കിയത്. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും സ്‌കൂള്‍ അധികൃതര്‍ വിവരങ്ങള്‍ അറിയിക്കണം.

ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

updated regulations for School Study tours

LEAVE A REPLY

Please enter your comment!
Please enter your name here