അംഗീകാരമില്ലാത്ത 1400 അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷംകൂടി മാത്രം

0
1

തിരുവനന്തപുരം: അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1400 അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷംകൂടി മാത്രം. 2018 അധ്യയനവര്‍ഷത്തോടെ ഇവ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ക്ക്  പൊതുവിദ്യാഭ്യാസവകുപ്പ്  ആരംഭിച്ചു.

അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ദേശീയ വിദ്യാഭ്യാസ അവകാശനിയമം നിഷ്കര്‍ഷിക്കുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. അംഗീകാരം നേടിയെടുക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ച് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 1800 അപേക്ഷയാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ട 395 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയത്. അവശേഷിക്കുന്ന 1400 സ്കൂളുകള്‍ക്കാണ് താഴ്വീഴുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here