ഒരേസമയം രണ്ടു ബിരുദ കോഴ്‌സുകള്‍ പഠിക്കാം, അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ യു.ജി.സി

ന്യൂഡല്‍ഹി | ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഓണ്‍ലൈനായോ ഓഫ്ലൈനായോ പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാന്‍ യു.ജി.സി. തീരുമാനിച്ചു. പുതിയ നിര്‍ദേശം അടുത്ത അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും.

പി ജി കോഴ്സുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാവും. ഒരേ സര്‍വകലാശാലയില്‍ നിന്നോ രണ്ട് സര്‍വകലാശാലകളില്‍ നിന്നായോ ബിരുദ കോഴ്സുകള്‍ ഒരേസമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേസമയം പഠിക്കാം. കോഴ്സുകള്‍ ഏത് രീതിയില്‍ വേണമെന്നും വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ എന്ന നിര്‍ദേശവും. ഇതുസംബന്ധിച്ച നിര്‍ദേശം ഉടന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കുമെന്ന് യു ജി സി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here