ടോംസ് കോളജിജിന്റെ അംഗീകാരം പുതുക്കി

0
1

കോട്ടയം: മറ്റക്കര ടോംസ് കോളജിന് 2017-18 അധ്യയന വര്‍ഷത്തേക്കുള്ള അഫിലിയേഷന്‍ പുതുക്കി നല്‍കാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ) തീരുമാനം. ഈ വര്‍ഷം കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയ നടപടിയും എ.ഐ.സി.ടി.ഇ അംഗീകരിച്ചു. ഇതോടെ അടുത്ത അധ്യയന വര്‍ഷം പുതിയ അഡ്മിഷന്‍ ടോംസ് കോളജിന് നടത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 13 ന് എ.ഐ.സി.ടി.ഇ. പ്രത്യേക സംഘം കോളേജില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അഫിലിയേഷന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here