നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം കോടതി തടഞ്ഞു, സ്‌പോട് അഡ്മിഷന്‍ മാറ്റിവച്ചു

0

ഡല്‍ഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്. പ്രവേശനം നടത്തുന്നത് സുപ്രം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍, വയനാട് ഡി.എം, പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വ്യാഴാഴ്ച വരെയാണ് സ്‌റ്റേ.

പ്രവേശ നടപടികള്‍ ഈ കോളജുകളില്‍ എകദേശം പൂര്‍ത്തിയായതായി സര്‍ക്കാരും കോളജുകളും വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഉത്തരവിനെത്തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവച്ചു. കേസ് വ്യാഴാഴ്ച വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here