വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് തിരുത്താം, 27 വരെ സമയം

എഞ്ചിനിയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച മാര്‍ക്ക് വിവരങ്ങള്‍ പരിശോധനയ്ക്കായി തിങ്കള്‍ വൈകുന്നേരം അഞ്ചുവരെ വെബ്‌സൈറ്റില്‍ www.cee.kerala.gov.in ലഭിക്കും.

എഞ്ചിനിയറിംഗ്, മെഡിക്കല്‍ അപേക്ഷകര്‍ക്കു പ്രൊഫൈല്‍ പരിശോധിക്കാനും അപേക്ഷയിലെ ന്യൂനത പരിഹരിക്കാനും 27നു വൈകുന്നേരം അഞ്ചു വരെ സമയം അനുവദിച്ചു. ഫോട്ടോ, ഒപ്പ് തുടങ്ങിയവയില്‍ ന്യുനതയുള്ളവര്‍ക്കും അപേക്ഷാ ഫീസ് അധികമായി അടയ്ക്കാനുള്ളവര്‍ക്കും അനുബന്ധ രേഖകകളില്‍ അപാകതയുള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷാ നമ്പര്‍ മറന്നുപോയവര്‍ക്കു കാര്‍ഡിഡേറ്റ് പോര്‍ട്ടലിലെ ഫൊന്‍ഗെറ്റ് ആപ്ലിക്കേഷന്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്താം. രേഖകള്‍ പരിശോധിച്ച് ഉടന്‍തന്നെ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here