എസ്.എസ്.എല്‍.സി: വിജയ ശതമാനം 95. 98

0
1

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍  95. 98 ശതമാനം വിജയം. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഈ വര്‍ഷം. കഴിഞ്ഞവര്‍ഷം 96.59 ശതമാനമായിരുന്നു വിജയം.

20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 1,174 സ്‌കൂളുകള്‍ പൂര്‍ണ വിജയം നേടി. ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണ്.  ഏറ്റവും കൂടുതല്‍ വിജയം നേടിയ റവന്യൂ ജില്ല പത്തനംതിട്ടയാണ് ( 98.82ശതമാനം), കുറഞ്ഞത് വയനാട് (89.65). ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കടത്തുരുത്തി(99.36), കുറവ് വയനാട്(89.65)


പരിക്ഷാഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍:
result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, [email protected], keralaresults.nic.in, results.kerala.nic.in.


ഉപരി പഠന സാദ്ധ്യതകൾ

ഹയർസെക്കന്ററി ആകെ സീറ്റുകൾ                 – 422910

വി.എച്ച്.എസ്.ഇ                                                               – 27500

ആകെ                                                                                   – 450410

ഉപരിപഠനത്തിന് യോഗ്യത നേടിയവർ              – 437156

LEAVE A REPLY

Please enter your comment!
Please enter your name here