എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; 30നു വീണ്ടും പരീക്ഷ

0
2

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. 20നു നടന്ന കണക്ക് പരീക്ഷയിലെ 22 ചോദ്യങ്ങളില്‍ പകുതി യിലേറെ ചോദ്യവും ഒന്നിലേറെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ മാതൃകാ ചോദ്യങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.

മാര്‍ച്ച് 30നു പകല്‍ ഒന്നരയ്ക്ക് വീണ്ടും പരീക്ഷ നടത്തുമെന്നും ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിനെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. 30ന് ഉച്ചതിരിഞ്ഞ് നടക്കേണ്ടിയിരുന്ന സ്കൂള്‍ പരീക്ഷകള്‍ 31ന് രാവിലെ ഒമ്പതരയ്ക്ക് നടത്തും. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. ആറ്റിങ്ങല്‍ സ്വദേശിയും കണ്ണൂര്‍ ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കണക്ക് അധ്യാപകനുമായ ജി സുജിത്ത്കുമാര്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉപയോഗിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here