എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും

0
4

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും. എട്ട് മുതല്‍ 27 വരെയാണ് പരീക്ഷ. ഈവര്‍ഷം 4,55,906 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തിലും, 2,588 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വിഭാഗത്തിലും എസ്എസ്എല്‍സി പരീക്ഷ എഴുതും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ ബുധനാഴ്ച 2050 കേന്ദ്രങ്ങളില്‍ ആരംഭിക്കും. സംസ്ഥാനത്ത് 2030, ഗള്‍ഫ് മേഖലയില്‍ എട്ട്, മാഹി 3, ലക്ഷദ്വീപില്‍ 9 എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 461230 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 442434 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും, 17 മുതല്‍ 21വരെയും രണ്ട് ഘട്ടമായി നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here