എസ്.എസ്.എല്‍.സി: വിജയശതമാനം 97.84, പ്ലസ് വണ്‍ പ്രവേശനം മെയ് 9ന് തുടങ്ങും

0

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയശതമാനം കുടി. 97.84 ശതമാനമാണ് ഇക്കൊല്ലത്തെ വിജയം. 4,31,162 പേര്‍ വിജയിച്ചു. 34,313 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയ്ക്കാണ്. കുറവ് വയനാട്ടില്‍. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. 517 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. കൂടുല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് ലഭിച്ചിട്ടുള്ളത്.

പ്ലസ് വണ്‍ പ്രവേശനം മെയ് 9ന് തുടങ്ങും. സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. റീവാലുവേഷന് മേയ് 10 വരെ അപേക്ഷിക്കാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here