എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 13ന്

0

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 ലേക്ക് നീട്ടി. 27 നു അവസാനിക്കുന്ന രീതിയില്‍ തീയതി മാറ്റി നിശ്ചയിച്ചു. നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണമാണ് പരീക്ഷ മാറ്റിയത്.

നേരത്തെ മാര്‍ച്ച് ആറു മുതല്‍ 25 വരെയായിരുന്നു അടുത്ത വര്‍ഷത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇത് 13 ലേക്ക് മാറ്റിയതോടെ ഫലപ്രഖ്യാപനവും വൈകും.
അതേസമയം, ഏപ്രിലിലേക്ക് പരീക്ഷ മാറ്റണമെന്ന നിര്‍ദ്ദേശം സ്‌കൂള്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിട്ടറിംഗ് കമ്മിറ്റി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here